തൃശ്ശൂര്‍ നവംബര്‍ 15: ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14ന് തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമ്പത്തിയൊന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന അക്ഷരത്തോണി പുസ്തക പരമ്പരയിലെ അമ്പത്തിയൊ ന്നു പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റും സാഹിത്യകാരനുമായ ശ്രീ വൈശാഖന് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വന്തം സാങ്കല്‍പക കഴിവുകളെ വളര്‍ത്തുവാന്‍ പുസ്തകങ്ങള്‍ എങ്ങിനെ സഹായിക്കുമെന്ന് ശ്രീ വൈശാഖന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
ശ്രീ സി ആര് ദാസ് സ്വാഗതം പറഞ്ഞു. സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. സാഹിത്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളും അദ്ധ്യാപകരും ഈ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഡോ.കെ ജി വിശ്വനാഥന്, ഡോ.എം എന്‍ വിനയകുമാര്‍, ശ്രീ വി എസ് ഗിരീശന് എന്നിവര്‍ ആശംസ പറഞ്ഞു. ശ്രീ കോലഴി നാരായണന് നന്ദി പറഞ്ഞു.