കണ്ണൂർ, 2026 നവംബർ 3 –
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. പ്രതിഷേധക്കാർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞില്ലെന്നും അവിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി മേധാവി യു. പ്രേമൻ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചു.
ഗൺമാന്റെ മൊഴിമാറ്റം നിർണായകമായി
മന്ത്രിയുടെ ഗൺമാനായിരുന്ന എം.എസ്. അഭിലാഷിന്റെ മൊഴിയിലെ മാറ്റമാണ് അന്വേഷണത്തിൽ നിർണായകമായത്. കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കുന്നത് നേരിട്ട് കണ്ടെന്നായിരുന്നു ആദ്യം നൽകിയ മൊഴി. എന്നാൽ പിന്നീട് അത്തരമൊരു ആക്രമണം കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് ആദ്യ മൊഴി നൽകിയതെന്നും അദ്ദേഹം എസ്.ഐ.ടിയോട് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
പൊലീസുകാരിയുടെ മൊഴിയിലും വൈരുധ്യം
സംഭവസമയത്ത് സുരക്ഷാചുമതലയിലുണ്ടായിരുന്ന എസ്.ഐ ദീപ്തിയുടെ മൊഴിയും അന്വേഷണസംഘം പരിശോധിച്ചു. മന്ത്രി പ്രതിഷേധത്തിനിടെ തെറിച്ചുവീണതായി താൻ മൊഴി നൽകിയിട്ടില്ലെന്നും തന്റെ പേരിൽ തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നുമാണ് അവർ അന്വേഷണസംഘത്തോട് പറഞ്ഞത്.
ആശുപത്രിയിലെ പരിശോധനയിൽ മന്ത്രിയുടെ ശരീരത്തിൽ പുറത്തുകാണാവുന്ന പരിക്കുകളില്ലായിരുന്നുവെന്നും കഴുത്തുവേദന മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും മെഡിക്കൽ വിവരങ്ങൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
അഞ്ച് കെ.എസ്.യു പ്രവർത്തകർ ജയിലിൽ കഴിഞ്ഞത് 16 ദിവസം
2026 ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും വധിക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണത്തെത്തുടർന്ന് അഞ്ച് പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇവർ 16 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചത്.
ആദ്യ അന്വേഷണത്തിലെ നടപടികളിലും ഗൺമാന്റെ മൊഴിയിലും ഉണ്ടായ വൈരുധ്യങ്ങൾ പരിശോധിച്ച എസ്.ഐ.ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കേണ്ടത് സംസ്ഥാന പൊലീസ് മേധാവിയാണ്. ഗൺമാനെതിരെ നടപടി വേണമോയെന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.