റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

90 കാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

September 9, 2020 - 9:02 am

ദില്ലി: 90 വയസുളള വൃദ്ധ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ദില്ലിയില്‍ നജഫ്‌ഗഡിനടുത്ത്‌ ചവ്‌ലയിലാണ്‌‌ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ന ടന്നത്‌. റെവ്‌ലാഖാന്‍പൂര്‍ ഗ്രാമത്തിലെ സോനുവെന്ന 33 കാരനാണ്‌ പ്രതി. വൈകിട്ട്‌ 5 മണിയോടടുത്ത്‌ പാല്‍വാങ്ങാനായി കാത്തുനിന്ന വൃദ്ധയോട്‌ ഇന്ന്‌ പാല്‍ വരില്ലെന്നും പാല്‍ ലഭിക്കുന്ന സ്ഥലം കാണിച്ചുതരാമെന്നും പറഞ്ഞ്‌ അടുത്തു കൂടിയ പ്രതി അവരെ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക്‌ കൂട്ടി കൊണ്ടുപോകുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

വൃദ്ധയുടെ കരച്ചില്‍ കേട്ടെത്തിയ ആളുകള്‍ ചേര്‍ന്ന്‌ ഇയാളെ കീഴടക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇവരുടെ ആരോഗ്യ നില വഷളായിട്ടുണ്ട്‌ വളരെയേറെ രക്തം പോയിട്ടുളളതായും സ്വകാര്യഭാഗത്ത്‌ നിരവധി മുറിവുകളുളള തായും വൈദ്യ പരിശോധനയില്‍ അറിവായി. പ്രതിക്കെതിരെ പോലീസ്‌ കേസെടുത്തു.

ദില്ലി വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്‌. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാല്‍ അംഗം വന്ദനാ സിംങ്ങ്‌ എന്നിവര്‍ വൃദ്ധയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആറുമാസം മുതല്‍ 90 കാരിവരെ സുരക്ഷതരല്ലാത്ത അവസ്ഥയാണുളളതെന്നും , കേസ്‌ അതിവേഗം വിചാരണ നടത്തി വിധി പ്രഖ്യാപിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *