തിരുവനന്തപുരം, 2026 സെപ്റ്റംബർ 16 –
പരിസ്ഥിതിലോല മേഖല സംബന്ധിച്ച നിയമത്തിന്റെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധമായി ഏറ്റെടുക്കില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. മലയോര, വനാതിർത്തി മേഖലയിലെ കർഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ ഉറപ്പ്. ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായാൽ മതിയായ നഷ്ടപരിഹാരം നൽകി മാത്രമേ ഏറ്റെടുക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
98 വില്ലേജുകൾ മാത്രം
സംസ്ഥാനത്തെ 98 വില്ലേജുകളെ മാത്രം പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന നിലപാടിൽ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. ജനവാസകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടമേഖല എന്നിവ പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം
വന്യജീവി ആക്രമണത്തിൽ കർഷകർക്കുണ്ടാകുന്ന വിളനാശം ഉൾപ്പെടെയുള്ള നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
വനാതിർത്തിയിൽ സുരക്ഷ ശക്തമാക്കും
വനാതിർത്തി മേഖലകളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ ത്രിതല സുരക്ഷ ഏർപ്പെടുത്തും. 25 ദ്രുതകർമസേനകളെ നിയോഗിക്കുന്നതിനൊപ്പം ഡ്രോൺ സംഘത്തെയും ഉപയോഗിക്കും.
വനത്തിനുള്ളിലും നിയന്ത്രണ നടപടികൾ
വനവത്കരണം ശക്തമാക്കുന്നതിനൊപ്പം പുൽമേടുകളും ജൈവവനങ്ങളും പുനഃസ്ഥാപിക്കും. വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കാൻ സൗരോർജ പമ്പുകളും മഴക്കുഴികളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് കുറയ്ക്കാനാണ് ലക്ഷ്യം.
കാട്ടുപന്നി നിയന്ത്രണത്തിന് ഷൂട്ടർമാർ
കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ തോക്ക് ലൈസൻസുള്ള വ്യക്തികളെ ഷൂട്ടർമാരായി നിയോഗിക്കാൻ ഉത്തരവ് നൽകിയതായും മന്ത്രി അറിയിച്ചു. വന്യജീവി സംരക്ഷണവും കർഷകരുടെ സുരക്ഷയും ഒരേസമയം ഉറപ്പാക്കുന്ന നടപടികളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർഷക താൽപര്യം സംരക്ഷിക്കും
വനാതിർത്തിയിലെ ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, കർഷക സംഘടനകൾ, പരിസ്ഥിതി സംഘടനകൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കാഴ്ചപ്പാട് രേഖയും യോഗത്തിൽ അവതരിപ്പിച്ചു. കർഷക താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും അതേസമയം വനഭൂമി കയ്യേറ്റത്തോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.