തിരുവനന്തപുരം / 2026 / സെപ്തംബർ 12
ദേശീയപാത 66 രാജ്യത്തെ ആദ്യ വൈദ്യുതട്രക്ക് ഇടനാഴിയാക്കുന്നതിന് 12.5 മെഗാവാട്ട് ശേഷിയുള്ള ചാർജിംഗ് ശൃംഖല സൃഷ്ടിക്കേണ്ടതുണ്ടെന്ന് പഠനം. ഈ ലക്ഷ്യം നേടാൻ 19 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് കെ എസ് ഇ ബി എൽ, ഇൻ്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനുമായി (ഐ സി സി റ്റി) സഹകരിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദില്ലിയിൽ നടന്ന ഇന്ത്യ ക്ലീൻ ട്രാൻസ്പോർട്ട് സമിറ്റ് 2026ൽ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 622 കിലോമീറ്റർ ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതട്രക്ക് ഇടനാഴിയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ധനപരമായ ആവശ്യകതകൾ, പിഎം ഇ-ഡ്രൈവ് പദ്ധതിക്കുകീഴിൽ പൊതു ചാർജിംഗിനായി കേന്ദ്ര ഘനവ്യവസായ മന്ത്രാലയം വകയിരുത്തിയ 2,000 കോടിയുടെ പരിധിയിൽ നിൽക്കുന്നതാണ്. കൂടാതെ, കേരളത്തിൽ ചാർജിംഗ് ശൃംഖല സ്ഥാപിക്കുന്നതിനായി ഇതിനകം അനുവദിച്ച 63.12 കോടിയും ഈ ആവശ്യത്തിന് വിനിയോഗിക്കാവുന്നതാണ്.
ഇലക്ട്രിക് ട്രക്കുകൾക്കായി എത്ര ചാർജറുകൾ വേണം, ഏത് തരം വേണം, എവിടെയൊക്കെ വേണം എന്ന് നിർണ്ണയിക്കുന്നതിനായി ഒരു ഇന്ത്യൻ ചരക്ക് ഗതാഗത പാതയിൽ നടത്തുന്ന ആദ്യത്തെ പഠനമാണിത്. ദേശീയപാത 66 ലെ നാല് ടോൾ പ്ലാസകളിൽ നിന്നുള്ള ഫാസ്റ്റാഗ് ഡേറ്റ, ദേശീയതലത്തിലുള്ള ട്രക്കുകളുടെ വിന്യാസം, 13,355 ട്രക്കുകളിൽ നിന്നുള്ള ജിപിഎസ് വിവരങ്ങൾ, 3,39,692 പാർക്കിംഗ് വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പഠനം തയ്യാറാക്കിയിട്ടുള്ളത്.
2030-ന് ശേഷം ഈ മേഖലയിലെ ആവശ്യകത കുത്തനെ ഉയരും. 2050-ഓടെ ഈ ഇടനാഴിയിൽ 204.5 MW ശേഷി വരുന്ന 1,939 ചാർജറുകളും ആകെ 338 കോടിയുടെ നിക്ഷേപവും ആവശ്യമായി വരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇടനാഴിയിലെ പ്രതിദിന ഗ്രിഡ് ഊർജ്ജ ആവശ്യകത 2030-ലെ 32 MWh-ൽ നിന്ന് 2050-ഓടെ 833 MWh ആയി ഉയരും. അതായത് 26 മടങ്ങ് വർദ്ധനവുണ്ടാകും. എന്നിരുന്നാലും ഇത് കേരളത്തിന്റെ പ്രവചിക്കപ്പെട്ട വാർഷിക വൈദ്യുതി ഉപഭോഗത്തിന്റെ 0.2 ശതമാനത്തിൽ താഴെ മാത്രമായിരിക്കും. കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങളായി ഉയർന്നുവരിക. തിരുവങ്ങാട്-കുമ്പളം ഭാഗത്ത് മാത്രം 2050-ഓടെ 76.4 MW ശേഷി ആവശ്യമായി വരും.
ദേശീയപാത 66-ൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രക്ക് ഇടനാഴി നിർമ്മിക്കുന്നതിലൂടെ, ചരക്ക് ഗതാഗതത്തിന്റെ വൈദ്യുതീകരണം എങ്ങനെ പ്രായോഗികവും ഗ്രിഡ് സജ്ജവുമാക്കാമെന്ന് ഒരു സംസ്ഥാന വൈദ്യുതി സ്ഥാപനം മാതൃക കാണിക്കുകയാണെന്ന് കെ എസ് ഇ ബി ജനറേഷൻ & റീസ് വിഭാഗം ഡയറക്ടർ ശ്രീ. രാജൻ എം പി പഠന റിപ്പോർട്ടിൻ്റെ പ്രകാശനവേളയിൽ പറഞ്ഞു. ബാറ്ററി അധിഷ്ഠിത ഇലക്ട്രിക് ട്രക്കുകൾ ഈ ഇടനാഴിയിലുടനീളം വ്യാപകമാകുമ്പോൾ, മികച്ചതും വിശ്വസനീയവുമായ ചാർജിംഗ് ശൃംഖല സജ്ജമാക്കുന്നതിനായി ആവശ്യാനുസരണം വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കെ എസ് ഇ ബി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ചാർജിംഗ് പശ്ചാത്തലസൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും വർഷങ്ങളെടുക്കുമെന്നതിനാൽ വൈദ്യുത ട്രക്കുകൾ വ്യാപകമാകുന്നതുവരെ കേരളം കാത്തിരുന്നാൽ അത് വളരെ വൈകിപ്പോകുമെന്നും ഇടനാഴി അടിസ്ഥാനമാക്കിയുള്ള ഈ പഠനം വളരെ പ്രയോജനപ്രദമാണെന്നും ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ടേഷനിലെ ഗവേഷകയായ ശ്രീമതി ഹർസിമ്രൻ കൗർ അഭിപ്രായപ്പെട്ടു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.