നിര്‍മാണ ഉദ്ഘാടനം നടത്തി

പത്തനംതിട്ട: പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് 19 ലെ മുന്നാറ്റുകര മണ്ണില്‍ കടവ് തോട് ചെറുപാലത്തിന്റെയും സംരക്ഷണ ഭിത്തിയുടെയും നിര്‍മാണ ഉദ്ഘാടനം മൂന്നാറ്റുകരയില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.  ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മാണം നടത്തുന്നത്.

പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.  എം. മധു, സി.ആര്‍. ദീന്‍ രാജ്, പി. ശിവന്‍കുട്ടി, ബിനുവെള്ളച്ചിറ, എം.പി. അനില്‍കുമാര്‍, ഷിബുലാല്‍, സിന്ധു ജെയിംസ്, തെങ്ങമം രാഘവന്‍, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7515/bridge-making-inauguration-pallickal-panchayath-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →