ഇന്റർനെറ്റ് ചതിച്ചു, ഒടുവിൽ ഓൺലൈൻ ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യയെയും റഷ്യയെയും ജേതാക്കളായി പ്രഖ്യാപിച്ചു

ചെന്നൈ: രാജ്യാന്തര ഓണ്‍ലൈന്‍ ചെസ് ഒളിമ്ബ്യാഡില്‍ ഇന്ത്യയും റഷ്യയും ജേതാക്കളായി. നാടകീയത നിറഞ്ഞ ഫൈനലില്‍ ഇന്ത്യയുടെ മലയാളി താരം നിഹാല്‍ സരിനും ദിവ്യ ദേശ്മുഖിനും കളി പൂര്‍ത്തിയാക്കാനായില്ല. ഇന്റര്‍നെറ്റ് ബന്ധം തകരാറിലായതാണ് കാരണം.

ഇതോടെ റഷ്യയെ ചാമ്ബ്യന്‍മാരായി പ്രഖ്യാപിച്ചു. എന്നാല്‍ തീരുമാനത്തെ ഇന്ത്യ ചോദ്യം ചെയ്തു. ദിവ്യ ജയത്തിനരികെയായിരുന്നു. സര്‍വര്‍ തകരാര്‍ ടീമിന്റെ കുഴപ്പമല്ലെന്ന വാദം രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ) അംഗീകരിച്ചു. ഇന്ത്യയേയും റഷ്യയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു.

നിഹാലിനും ദിവ്യക്കും പുറമേ വിദിത് ഗുജറാതി ക്യാപ്റ്റനായ ഇന്ത്യന്‍ സംഘത്തില്‍ മുന്‍ ലോക ചാമ്ബ്യന്‍ വിശ്വനാഥന്‍ ആനന്ദ്, വനിതാ റാപിഡ് ലോക ചാമ്ബ്യന്‍ കൊണേരു ഹമ്ബി, ഡി ഹരിക, ആര്‍ പ്രഗ്യാനന്ദ, പി ഹരികൃഷ്ണ എന്നിവര്‍ അംഗങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →