വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. ഒരാൾക്ക് പരിക്ക്. അക്രമം നടത്തിയ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം :തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എൻറെ ഡിവൈഎഫ്ഐ നേതാക്കൾ വെട്ടിക്കൊലപ്പെടുത്തി. 30.08.2020, ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് 32 തേമ്പാൻമൂട് കലുങ്കിൽമുഖം ഹഖ് മുഹമ്മദ് 28 എന്നിവരെയാണ് കൊല്ലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന ഷഹീൻ പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഡിവൈഎഫ്ഐ കലുങ്കിൽ മുഖം യൂണിറ്റ് പ്രസിഡൻറ് ആണ് ഹക്ക് . തൂവക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.

ഞായറാഴ്ച അർദ്ധരാത്രി ബൈക്കിൽ യാത്ര ചെയ്തിരുന്ന ഇന്ന് മൂന്ന് പേരെയും ആറംഗ സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ കൊലപാതകം ആണെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ മിഥിലാജ് മിഥിലാജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹക് മുഹമ്മദിനെ തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.ഷഹീൻ നിസ്സാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു.

Share
അഭിപ്രായം എഴുതാം