കാട്ടാക്കട: തഹസീല്‍ദാറേയും ഡ്രൈവറേയും വഴിയില്‍ തടയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പറണ്ടോട് വിഷ്ണു വിലാസത്തില്‍ വിഷ്ണു(27) വിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന പിടികൂടി പോലീസി ലേല്‍പ്പി ച്ചത്.
2020 ഓഗസ്റ്റ് 27ന് രാവിലെ 11 മണിയോടെയാണ് സംഭവം .കാട്ടാക്കട ഭൂരേഖാ തഹസീല്‍ദാര്‍ മധുസൂദനന് നേരെയാണ് ആക്രമണം ഉണ്ടായത്. ഔദ്യോഗികാവശ്യത്തിനായി പുറത്തു പോയി മടങ്ങിവരവെ ഓഫീസിന് മുന്‍പില്‍ വച്ചാണ് സംഭവം ഉണ്ടായത്.
അലക്ഷ്യമായി ഓടിച്ചുവന്ന വിഷ്ണുവിന്‍റെ ബൈക്ക് തഹസീല്‍ദാരുടെ ഔദ്യോഗിക വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ പ്രകോപിതനായത്. ബാഗില്‍ ഒളിപ്പി ച്ചി രുന്ന കത്തി യെടുത്ത് തഹസീല്‍ദാരുടേയും ഡ്രൈവറുടേയും നേരേ വീശുകയായിരുന്നു. നാട്ടുകാരും ഡ്രൈവറും ചേര്‍ന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ കാട്ടാക്കട പോലീസ് ഇന്‍സ്പെക്ടര്‍ ഡി ബിജുകുമാറിന്‍റെ നേതൃത്വത്തില്‍ വിഷ്ണുവിനെ കസ്റ്റടി യിലെടുത്തു. പ്രതിക്ക് മാനസീകാസ്വാസ്ഥ്യം ഉളളതായി പോലീസ് പറഞ്ഞു.