ന്യഡല്‍ഹി ഒക്ടോബര്‍ 30: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലിയുള്ള ബിജെപി-ശിവസേന തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ പിന്തുണയ്ക്ക് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയ്ക്ക് നന്ദി അറിയിച്ച് ഫഡ്നാവിസ്. ശിവസേനയുടെ പിന്തുണ മൂലമാണ് മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം ബിജെപിക്ക് ലഭിച്ചതെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
ശിവസേനയുമായുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും, ശിവസേന-ബിജെപി സഖ്യസര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷത്തേക്ക് തങ്ങള്‍ക്കു വേണമെന്ന ശിവസേനയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ പ്രശ്നമുണ്ടായത്.

