യുവേഫ സൂപ്പർ കപ്പിനൊരുങ്ങുന്നു, കാണികളെ പ്രവേശിപ്പിക്കാൻ ആലോചന

നിയോൺ: ചാമ്പ്യൻസ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും ചാമ്പ്യൻമാർ കൊമ്പുകോർക്കുന്ന സൂപ്പർ കപ്പിന് യുവേഫ തയ്യാറെടുക്കുന്നു. സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുക എന്ന സാഹസിക തീരുമാനം കൂടി സംഘാടകർ എടുത്തേക്കുമെന്നാണ് സൂചനകൾ. സെപ്റ്റംബറിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വച്ചാകും സൂപ്പർ കപ്പിനായി ചാമ്പ്യൻസ് ലീഗിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കും യൂറോപ്പയിലെ ചാമ്പ്യൻമാരായ സെവിയ്യയും തമ്മിൽ ഏറ്റുമുട്ടുക.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു കൊണ്ട് ഗ്യാലറിയിലെ 30% സീറ്റുകളിൽ കാണികളെ ഇരുത്താനാണ് ആലോചനകൾ നടക്കുന്നത്. 67215 ആണ് കളി നടക്കുന്ന ബുഡാപെസ്റ്റിലെ സ്റ്റേഡിയത്തിന്റെ ആകെ ശേഷി.

ഹംഗറി സർക്കാരിന്റെ സമ്മതമുണ്ടെങ്കിൽ മാത്രമേ കാണികളുടെ പ്രവേശനം സാധ്യമാവുകയുള്ളൂ. എങ്കിലും , ആരാധകരെ പൂർണമായും മാറ്റി നിർത്തി ഫുട്ബോളിന് മുന്നോട്ടു പോകാനാകില്ല എന്നതാണ് യുവേഫയുടെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →