ജോസ് വിഭാഗത്തിൻ്റെ വിപ്പ് ലം​ഘ​നം വ്യ​ക്ത​മാ​ക്കും. സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കും : പി.​ജെ. ജോ​സ​ഫ്

കോ​ട്ട​യം: വി​പ്പ് ലം​ഘ​നം വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​നെതിരേ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്തു നൽകുക.

ജോ​സ് പ​ക്ഷ​ത്തി​ന് മു​ന്ന​ണി​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യില്ലെന്നു യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.ജോ​സ് വി​ഭാ​ഗം എം​എ​ല്‍​എ​മാ​ര്‍ സ്വാ​ഭാ​വി​ക​മാ​യ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രുമെന്നും അവ​രു​ടെ രാ​ജി ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ വി​പ്പ് ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മാധ്യമങ്ങളോട് വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →