സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി

മുംബൈ: വായ്പകള്‍ പുനസംഘടിപ്പിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്ന പുതിയ നടപടികള്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത് ദാസ് പറഞ്ഞു. ബാങ്കുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. പക്ഷെ അതോടൊപ്പം ബിസിനസ്സു കാര്‍ വളരെ സമ്മര്‍ദ്ദത്തിലുമാണെന്ന് വെളളിയാഴ്ച സിഎന്‍ബിസി ആവാസിന് നല്‍കിയ അഭിമുഖത്തില്‍ റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത് ദാസ് പറഞ്ഞു.

ഈ മാസം അവസാനത്തോടെ കാലഹരണപ്പെടുന്ന മൊറോട്ടോറിയത്തിന് പകരമായി ഈ പദ്ധതി മാറ്റിയിട്ടുണ്ടെന്നും മൊറോട്ടോറിയം ഒരു ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണാ വൈറസ് പ്രതിസന്ധി ബാധിച്ച സമ്പദ് വ്യവസ്ഥയെ പിന്തുണക്കാന്‍ അതോരിറ്റികള്‍ ശ്രമം തുടരുകയാണ്. അതേ സമയം കിട്ടാകടം രണ്ടുപതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വളര്‍ന്ന സാഹചര്യത്തില്‍ സാമ്പത്തിക മേഖലയുടെ സ്ഥിരത ഉപ്പാക്കേണ്ടതുണ്ട്. സാമ്പത്തീക വ്യവസ്ഥകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ബാങ്കുകള്‍ പെടാപ്പാട് പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധയ്ക്ക് മുമ്പുതന്നെ ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ചുളള സമ്മര്‍ദ്ദം ബാങ്കുകള്‍ കൈകാര്യം ചെയ്യുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →