തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ പോലും മൃതദേഹം സംസ്കരിക്കുന്നതിന് വിമുഖത കാണിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഒരു സംഘം സ്ത്രീകൾ തന്നെ മുൻകൈ എടുത്തു കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം മറവ് ചെയ്യുന്ന വാർത്തയാണ് ഫേസ്ബുക്കിലൂടെ വന്നിരിക്കുന്നത്. ഷൈനി പ്രസാദാണ് ഈ സംഘത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തിരുവനന്തപുരം നഗരസഭയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം മറവ് ചെയ്യുന്നതിന് നേതൃത്വം നൽകി ഇപ്പോൾ രംഗത്തിറങ്ങുന്നത് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ആണ്. ഷൈനി പ്രസാദിന്റെ മാതൃക മറ്റുള്ളവർക്ക് പ്രചോദനം ആയി. അർച്ചന, സുനിത, സന്ധ്യ, മഞ്ജു, വിഷ്ണ റാണി എന്നീ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ആണ് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ഭൗതിക ശരീരം മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുവാങ്ങി ശാന്തി കവാടത്തിൽ സംസ്കരിക്കുന്നതിന് യാതൊരു മടിയും കൂടാതെ, ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ എന്ന രീതിയിൽ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഈ മഹാമാരി കാലത്ത് ഇവർ മാതൃക കാട്ടുന്നു. ഈ വനിതകൾ സമൂഹത്തിനു തന്നെ മാതൃകയാണ് നഗരസഭ ഹെൽത്ത് വിഭാഗത്തിന് അഭിമാനവും.