ബാലഭാസ്ക്കറിൻ്റെ മരണം, മാനേജർ പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു

കൊച്ചി: ദുരൂഹതകള്‍ മാറാതെ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം. ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ ചോദ്യം ചെയ്യുന്നു.

ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണകടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ച്  സിബിഐ അന്വേഷിക്കും. വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി.

ബാലഭാസ്‌ക്കറിന്റേത് ഗൂഢാലോചന പ്രകാരം ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം നടത്തിയ കൊലപാതകം ആണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ ബന്ധുക്കള്‍ പരാതിയുമായെത്തി.

അതോടെ കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.   ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവന്‍ സോബിയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം