പ്രധാന വിവരങ്ങൾ
- ഗ്രീൻ പനോരമ 2026 ആരംഭിച്ചു
- .സംയുക്ത സംഘാടനം.
- ചലച്ചിത്ര സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം നിർവഹിച്ചു.
- പരിസ്ഥിതി സംരക്ഷണ സന്ദേശം
- പ്രമുഖരുടെ സാന്നിധ്യം

News Portal

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വന്യമൃഗാക്രമണവും ചർച്ചയാകുന്ന ഘട്ടത്തിൽ, പ്രകൃതിസംരക്ഷണത്തിന്റെയും മനുഷ്യാതിജീവനത്തിൻ്റെയും വലിയ സന്ദേശവുമായി തേക്കടിയിൽ ഗ്രീൻ പനോരമ 2026 പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കമായി. പെരിയാർ ടൈഗർ റിസർവും ചൈതന്യ ഫിലിം സൊസൈറ്റിയും സംയുക്തമായാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു. പ്രകൃതിയിലുള്ള മനുഷ്യന്റെ തെറ്റായ ഇടപെടലുകളും അതിന്റെ ആഘാതങ്ങളും ദൃശ്യമാധ്യമങ്ങളിലൂടെ സമൂഹത്തിന് മുന്നിലെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പി. യു. സാജു ഐ.എഫ്.എസ് അധ്യക്ഷത വഹിച്ചു. സിനിമ നിരൂപകൻ എം. സി. രാജനാരായണൻ മുഖ്യ പ്രഭാഷണം നടത്തി.
സൂരജ് ഭാസ്കർ, ഇ. ജെ. ജോസഫ്, ലക്ഷ്മി ആർ, ഷാജി കുരിശിൻമൂട്, ഡോ. ജോണിക്കുട്ടി ജെ. ഒഴുകയിൽ , വി. കെ. ബാബുക്കുട്ടി, എം. എ. അഗസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു. എൻ. കെ. മോഹനൻ നന്ദി രേഖപ്പെടുത്തി.
ഡേവിഡ് ഷുർമാൻ സംവിധാനം ചെയ്ത മൈ പെൻഗ്വിൻ ഫ്രണ്ട് , ഷോൺ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത മുതുവാൻ കല്യാണം, ഡോക്ടർ ബിജു സംവിധാനം ചെയ്ത ഓറഞ്ച്മരങ്ങളുടെ വീട് എന്നീ ചിത്രങ്ങൾ ആദ്യദിനത്തെ അവിസ്മരണിയമാക്കി.