പ്രധാന വിവരങ്ങൾ
- സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പാക്കി.
- പത്തനംതിട്ടയിൽ ആഹ്ലാദസദസ് സംഘടിപ്പിച്ചു.
- പരിപാടി കെഎസ്ആർടിസി ഡിപ്പോയിൽ നടന്നു.
- സിന്ധു അനിൽ ഉദ്ഘാടനം നിർവഹിച്ചു.
- മധുര വിതരണവും സംഘടിപ്പിച്ചു.

News Portal

പത്തനംതിട്ട, 2026 ജൂൺ 15 –
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ഇന്ദിരാ ഗാരണ്ടിയുടെ ഭാഗമായി സൗജന്യ യാത്ര ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച യു ഡി എഫ് സർക്കാരിനെ അഭിനന്ദിച്ച് പത്തനംതിട്ടയിൽ ആഹ്ലാദസദസും മധുര വിതരണവും സംഘടിപ്പിച്ചു. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു.
മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ശാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് നേതാക്കൾ സംസാരിച്ചു. പദ്ധതിയിലൂടെ വനിതകൾക്ക് യാത്രാ സൗകര്യത്തിലും സാമ്പത്തിക മേഖലയിലും ഗുണം ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടു.
മാലേത്ത് സരളാദേവി, എ. സുരേഷ് കുമാർ, എസ്. പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറി ജി. ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ്.കെ. സുനിൽകുമാർ, ഡി. ഗീത, ജില്ലാ ഭാരവാഹികളായ അനിൽ കുമാർ, അനു കെ. അനിൽകുമാർ, പിക്കു വി. സൈമൺ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.