സ്വര്‍ണ്ണകടത്ത് ലൈഫ് പദ്ധതി തുടങ്ങിയ ആക്ഷേപങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ യശസിനെ ബാധിക്കുന്നതല്ലെന്ന കൊടിയേരി

തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത്, ലൈഫ് പദ്ധതി കമ്മീഷന്‍ തുടങ്ങിയ ആക്ഷേപങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ യശസിനെ ഇടിക്കുന്ന വയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പി.കൃഷ്ണപിളള അനുസ്മരണ ദിനത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊടിയേരി ഈ പ്രസ്താവന നടത്തിയത്.

വിവാദത്തില്‍ മുഖ്യമന്ത്രിയുടേയും മറ്റു ഭരണകര്‍ത്താക്കളുടേയും കൈകള്‍ ശുദ്ധമാണെന്നും അതുകൊണ്ടുതന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും ഏതുതരം അന്വേഷണങ്ങളേയും സ്വാഗതം ചെയ്യുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →