ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്ന് ഡൽഹിലെത്തും. അധികാരമേറ്റെടുത്തതിനുശേഷമുള്ള ആദ്യ ഡൽഹിസന്ദർശനത്തിൽ വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവിധ കേന്ദ്രമന്ത്രിമാരെയും കാണും. തമിഴ്നാടിന് ആവശ്യമായ സാമ്പത്തികസഹായങ്ങളെപ്പറ്റിയും നിർണായക പദ്ധതികളെപ്പറ്റിയും വിജയ് കേന്ദ്രസർക്കാരിനെ അറിയിക്കും.
വിജയ്, കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കാണുമെന്നും റിപ്പോർട്ടുകളുണ്ട്.
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ തമിഴ് കവിയായ തിരുവള്ളുവറിന്റെ പ്രതിമ ഉദ്ഘാടനം ചെയ്യുന്ന വിജയ്, കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കാണുമെന്നും റിപ്പോർട്ടുകളുണ്ട്.