തിരുവനന്തപുരം: അതിവേഗ പാതയ്ക്ക് യുഡിഎഫ് സർക്കാർ അനുകൂലമാണെന്നും അതുസംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ .റദ്ദാക്കിയ സിൽവർലൈൻ പദ്ധതിക്കു പകരം കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരാത്തതും അധിക സാമ്പത്തിക ബാധ്യത വരാത്തതുമായ അതിവേഗ പാത കൊണ്ടുവരാനാണ് യുഡിഎഫ് സർക്കാർ പദ്ധതിയിടുന്നത്. സാമ്പത്തിക- പരിസ്ഥിതി പ്രശ്നങ്ങളൊന്നും പഠിക്കാതെയാണ് ഇടതു സർക്കാർ സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതി നടപ്പാക്കിയാൽ വൻ പാരിസ്ഥിതിക ദുരന്തമുണ്ടാകുമായിരുന്നു.
ചരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്റേത്. 300 കിലോമീറ്ററോളം മുപ്പതടി ഉയരത്തിലൂടെയാണ് നിർദിഷ്ട പാത കടന്നുപോകുന്നത്. 200 കിലോമീറ്റർ 10 അടി ഉയരത്തിൽ മതിൽ നിർമിക്കണമായിരുന്നു. പദ്ധതി നടപ്പാക്കിയാൽ വൻ പാരിസ്ഥിതിക ദുരന്തമുണ്ടാകുമായിരുന്നു. പദ്ധതി ഉപേക്ഷിച്ചെങ്കിലും വിജ്ഞാപനങ്ങൾ റദ്ദാക്കാത്തതിനാൽ മക്കളുടെ വിവാഹ ആവശ്യത്തിനു പോലും ഭൂമി വിൽക്കാൻ പോലും ആകുമായിരുന്നില്ല. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നതുമില്ല. സാമ്പത്തിക-പാരിസ്ഥിതിക വിഷയങ്ങളൊന്നും പഠിച്ചിരുന്നില്ല.
വിദഗ്ധരെ നിയോഗിച്ച് യുഡിഎഫ് ഇതു സംബന്ധിച്ചു പഠനം നടത്തിയിരുന്നു
വിദഗ്ധരെ നിയോഗിച്ച് യുഡിഎഫ് ഇതു സംബന്ധിച്ചു പഠനം നടത്തിയിരുന്നു. വിവിധ കക്ഷികളും പ്രത്യേകം പഠനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ പാരിസ്ഥിതികമായോ സാമ്പത്തികമായോ കേരളത്തെ ബാധിക്കാത്ത പദ്ധതിയാണ് യുഡിഎഫ് സർക്കാർ പരിഗണിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.