കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന കനത്ത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ടിഎംസി നേതാവ് മമത ബാനർജി. സംസ്ഥാനത്ത് ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിക്കും സുവേന്ദു അധികാരിക്കും എതിരെ പോരാടാൻ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ടിഎംസി അധ്യക്ഷ മമത ശനിയാഴ്ച ആഹ്വാനം ചെയ്തു.15 വർഷത്തെ ഭരണത്തിനുശേഷമാണ് ടിഎംസിയിൽ നിന്ന് സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചെടുത്തത് .ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മമതയുടെ പുതിയ നീക്കം.
.’ഇടതുപക്ഷക്കാരും അതിതീവ്ര ഇടതുപക്ഷക്കാരും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം
ദേശീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നിൽക്കണമെന്നാണ് മമത ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണങ്ങൾക്കിടയിലും, ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന പ്രതിപക്ഷ സഖ്യത്തിനുള്ളിലെ ഭിന്നതകൾ വ്യക്തമാക്കുന്നതാണ്.ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മമതയുടെ പുതിയ നീക്കം.’ഇടതുപക്ഷക്കാരും അതിതീവ്ര ഇടതുപക്ഷക്കാരും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിക്കെതിരെ സഖ്യം രൂപീകരിക്കാൻ ഒന്നിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു,’ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികത്തിൽ തന്റെ കാളിഘട്ട് വസതിക്ക് മുന്നിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മമത പറഞ്ഞു.
ഒന്നാം നമ്പർ ശത്രു ബിജെപിയാണ്’
ഇക്കാര്യത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി താനുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സംസാരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ‘ശത്രുവിന്റെ ശത്രു മിത്രമാണെന്ന് ചിന്തിക്കേണ്ട സമയമല്ലിത്, നമ്മുടെ ഒന്നാം നമ്പർ ശത്രു ബിജെപിയാണ്’, ടിഎംസി നേതാവ് പറഞ്ഞു.
ബിജെപിയുടെ വിജയത്തിന് ശേഷം സംസ്ഥാനത്തുടനീളം ടിഎംസി പ്രവർത്തകർക്കും അനുയായികൾക്കും എതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു. ‘ചില സ്ഥലങ്ങളിൽ ഗുണ്ടായിസം നടക്കുന്നുണ്ട്, മോശം ഘടകങ്ങൾ അവരുടെ (ബിജെപി) നിരയിൽ പ്രവേശിച്ചിട്ടുണ്ട്.’ മമത പറഞ്ഞു.
.