തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്ക് മർദനം. ആര്യനാട് സർക്കാർ ആശുപത്രിയിലാണ് സംഭവം. ആര്യനാട് കാനക്കുഴി സ്വദേശികളായ മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നിലുള്ളത്.ആര്യനാട് കാണാകുഴി സ്വദേശികളായ സഹോദരങ്ങൾ അമൽ ഐസെൻറ്, അഖിൽ ഐസെൻറ്, സുഹൃത്ത് ഷിൻജിൻ എന്നിവരാണ് ആക്രമണം നടത്തിയത്.
രാത്രി 11.30 ഓടെ ആയിരുന്നു സംഭവം. ഇരുമ്പ് സ്റ്റൂൾ എടുത്ത് ഡോക്ടറുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവാക്കളാണ് ആക്രമിച്ചത്. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് ആര്യനാട് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


