മലപ്പുറം | മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്യുന്ന 18 കാരന് ജീവനൊടുക്കിയത് കള്ളനെന്നു മുദ്രകുത്തി മര്‍ദ്ദിച്ചതിന്റെ പേരിലെന്നു കുടുംബം. മലപ്പുറം എടവണ്ണപ്പാറ വെട്ടത്തൂര്‍ കാഞ്ഞിരംകുഴി യാസര്‍ (18) ആണ് മരിച്ചത്. കടയില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് കൗമാരക്കാരനെ മര്‍ദ്ദിച്ചതായും അതാണ് ജീവനൊടുക്കാന്‍ കാരണമെന്നും കുടുംബം ആരോപിക്കുന്നു.
മോഷണം ആരോപിച്ച് യാസറിനെ മര്‍ദ്ദിച്ചതായി യാസറിന്റെ മാതാവ് വാഴക്കാട് പോലീസില്‍ നല്കിയ പരാതിയില്‍
ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് ആത്മഹത്യയെന്ന് കുടുംബം പറയുന്നു. മോഷണം ആരോപിച്ച് യാസറിനെ മര്‍ദ്ദിച്ചതായി യാസറിന്റെ മാതാവ് വാഴക്കാട് പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. മെയ് 1 വെള്ളിയാഴ്ച്ചയാണ് യാസറിനെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


