റിപ്പോര്‍ട്ട്
News Editor
യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ ഫ​​​​​​ലം കാ​​​​​​ണാ​​​​​​ത്ത പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ട്രംപ് പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഇ​​​​​​റാ​​​​​​നെ ച​​​​​​ർ​​​​​​ച്ചാ​​​​​​മേ​​​​​​ശ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കാ​​​​​​നാൻ അ​​​​​​തി​​​​​​ശ​​​​​​ക്ത​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ പ​​​​​​ദ്ധ​​​​​​തികൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യതായി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

May 1, 2026 - 6:40 am

 

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡി​​​​​​സി: ​​​​​​ഇ​​​​​​റാ​​​​​​നെ​​​​​​തി​​​​​​രേ പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ട്രം​​​​​​പ് പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​റാ​​​​​​നെ ച​​​​​​ർ​​​​​​ച്ചാ​​​​​​മേ​​​​​​ശ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​യി ഹ്ര​​​​​​സ്വ​​​​​​കാ​​​​​​ല​​​​​​ത്തേ​​​​​​ക്ക് അ​​​​​​തി​​​​​​ശ​​​​​​ക്ത​​​​​​മാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യെ​​​​​​ന്നാ​​​​​​ണു റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്.

പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്ക​​​​​​ണ​​​​​​മോ എ​​​​​​ന്ന് ട്രം​​​​​​പ് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കും

ക​​​​​​ര​​​​​​യാ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ലൂ​​​​​​ടെ ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്കി​​​​​​ന്‍റെ ഒ​​​​​​രു ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണം പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള മ​​​​​​റ്റൊ​​​​​​രു പ​​​​​​ദ്ധ​​​​​​തി​​​​​​യും യു​​​​​​എ​​​​​​സ് സേ​​​​​​ന ത​​​​​​യാ​​​​​​റാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്ക​​​​​​ണ​​​​​​മോ എ​​​​​​ന്ന് ട്രം​​​​​​പ് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കും.യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ ഫ​​​​​​ലം കാ​​​​​​ണാ​​​​​​ത്ത പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണ് ട്രം​​​​​​പ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഹോ​​​​​​ർ​​​​​​മു​​​​​​സ് ക​​​​​​ട​​​​​​ലി​​​​​​ടു​​​​​​ക്ക് ഇ​​​​​​റാ​​​​​​ൻ അ​​​​​​ട​​​​​​ച്ച​​​​​​തു​​​​​​മൂ​​​​​​ലം എ​​​​​​ണ്ണ​​​​​​വി​​​​​​ല വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​തും ത​​​​​​ട​​​​​​യേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

സം​​​​​​ഘ​​​​​​ർ​​​​​​ഷം പു​​​​​​ന​​​​​​രാ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ശ്ര​​​​​​മം തുടരുന്നു

അ​​​​​​മേ​​​​​​രി​​​​​​ക്ക നാ​​​​​​വി​​​​​​ക ഉ​​​​​​പ​​​​​​രോ​​​​​​ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചാ​​​​​​ൽ ഹോ​​​​​​ർ​​​​​​മു​​​​​​സ് തു​​​​​​റ​​​​​​ക്കാ​​​​​​നും ച​​​​​​ർ​​​​​​ച്ച​​​​​​യ്ക്കി​​​​​​രി​​​​​​ക്കാ​​​​​​നും ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​റാ​​​​​​ന്‍റെ നി​​​​​​ല​​​​​​പാ​​​​​​ട്.അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്ക് ഇ​​​​​​തു സ്വീ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ല്ല. ഇ​​​​​​റാ​​​​​​നും യു​​​​​​എ​​​​​​സി​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ മ​​​​​​ധ്യ​​​​​​സ്ഥ​​​​​​ത വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ സം​​​​​​ഘ​​​​​​ർ​​​​​​ഷം പു​​​​​​ന​​​​​​രാ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മം ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​യി റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു.

ക്രൂ​​​​​​ഡ് വി​​​​​​ല വീ​​​​​​ണ്ടും ഉ​​​​​​യ​​​​​​ർ​​​​​​ന്നു.

ട്രം​​​​​​പ് പു​​​​​​തി​​​​​​യ സൈ​​​​​​നി​​​​​​ക ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന വാ​​​​​​ർ​​​​​​ത്ത മൂ​​​​​​ലം അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ ക്രൂ​​​​​​ഡ് വി​​​​​​ല വീ​​​​​​ണ്ടും ഉ​​​​​​യ​​​​​​ർ​​​​​​ന്നു. ഇ​​​​​​ന്ന​​​​​​ലെ ബ്രെ​​​​​​ന്‍റ് ഇ​​​​​​നം ക്രൂ​​​​​​ഡ് വി​​​​​​ല ഒ​​​​​​രു​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ 126 വ​​​​​​രെ ഉ​​​​​​യ​​​​​​ർ​​​​​​ന്നി​​​​​​രു​​​​​​ന്നു. സ​​​​​​മീ​​​​​​പ​​​​​​കാ​​​​​​ല​​​​​​ത്ത് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തിയ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന വി​​​​​​ല​​​​​​യാ​​​​​​ണി​​​​​​ത്. വി​​​​​​ല പി​​​​​​ന്നീ​​​​​​ട് 116 ഡോ​​​​​​ള​​​​​​റി​​​​​​ലേ​​​​​​ക്കു താ​​​​​​ണു.

ഹോ​​​​​​ർ​​​​​​മു​​​​​​സി​​​​​​ൽ നാ​​​​​​വി​​​​​​ക സ്വാ​​​​​​ത​​​​​​ന്ത്ര്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാനാ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ഖ്യം രൂ​​​​​​പ​​​​​വ​​​​​ത്​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​വും ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്

യു​​​​​​ദ്ധാ​​​​​​ന​​​​​​ന്ത​​​​​​രം ഹോ​​​​​​ർ​​​​​​മു​​​​​​സി​​​​​​ൽ നാ​​​​​​വി​​​​​​ക സ്വാ​​​​​​ത​​​​​​ന്ത്ര്യം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാനാ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര സ​​​​​​ഖ്യം രൂ​​​​​​പ​​​​​വ​​​​​ത്​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള നീ​​​​​​ക്ക​​​​​​വും ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ന​​​​​​ട​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. മാരി​​​​​​ടൈം ഫ്രീ​​​​​​ഡം ക​​​​​​ൺ​​​​​​സ്ട്ര​​​​​​ക്റ്റ് എ​​​​​​ന്ന പേ​​​​​​രി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും സ​​​​​​ഖ്യം. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ സ​​​​​​ഖ്യ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ അ​​​​​​ഭി​​​​​​പ്രാ​​​​​​യം അ​​​​​​റി​​​​​​യി​​​​​​ക്കാ​​​​​​ൻ ട്രം​​​​​​പ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ടം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്. ബ്രി​​​​​​ട്ട​​​​​​നും ഫ്രാ​​​​​​ൻ​​​​​​സും അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ നേ​​​​​​ര​​​​​​ത്തേ ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സ​​​​​​ഖ്യ​​​​​​രൂ​​​​​​പ​​​​​വ​​​​​ത്ക​​​​​​രണ​​​​​​ത്തി​​​​​​ന്‍റെ സാ​​​​​​ധ്യ​​​​​​ത ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്തി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, യു​​​​​​ദ്ധം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ച​​​​​​ശേ​​​​​​ഷ​​​​​​മേ ഇ​​​​​​തു സാ​​​​​​ധ്യ​​​​​​മാ​​​​​​കൂ എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നം.

.

Share

Leave a Reply

Your email address will not be published. Required fields are marked *