Tag
ന്യൂസ് ഡെസ്ക്
ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ​ ര​​​​ജീ​​​​ഷ്, തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി ഓ​​​​വ​​​​ർ​​​​സി​​​​യ​​​​ർ​​​​ ഹെ​​​​ല​​​​ൻ ജ​​​​യ്‌​​​​സ​​​​ൻ, അ​​​​ബി​​​​ൻ ജോ​​​​സ് എന്നിവർക്കാണ് സൂ​​​​ര്യാ​​​​ത​​​​പ​​​മേ​​​​റ്റ​​​​ത്.

ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ മൂ​​​ന്നു പേ​​​ർ​​​ക്കു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു

April 28, 2026 - 7:46 am

 

ക​​​​ണ്ണൂ​​​​ർ: ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ കാ​​​ടാ​​​ച്ചി​​​റ​​​യി​​​ലും കാ​​​ഞ്ഞി​​​ര​​​ക്കൊ​​​ല്ലി​​​യി​​​ലും ചെ​​​റു​​​പു​​​ഴ​​​യി​​​ലു​​മാ​​യി മൂ​​​ന്നു പേ​​​ർ​​​ക്കു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. കാ​​​​ടാ​​​​ച്ചി​​​​റ​​യി​​ൽ ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ​ ര​​​​ജീ​​​​ഷി​​​​ന് ഏപ്രിൽ 26 ഞാ​​​​യ​​​​റാ​​​​ഴ്ച​​യാ​​ണ് സൂ​​​ര്യാ​​​പ​​​ത​​​മേ​​​റ്റ​​​ത്. ഉ​​​​ച്ച​​​​യോ​​​​ടെ കാ​​​​ടാ​​​​ച്ചി​​​​റ​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നുപോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​ഭ​​​വം. ഇ​​​​ട​​​​തു​​​കൈ​​​​ക്കാ​​​​ണ് പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്. ആ​​​​ദ്യം ചെ​​​​റി​​​​യ നി​​​​റം​​​​മാ​​​​റ്റ​​​​മാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടാണ് കു​​​​മി​​​​ള രൂ​​​​പ​​​​പ്പെ​​​​ട്ടത്. ര​​​​ജീ​​​​ഷ് കാ​​​​ടാ​​​​ച്ചി​​​​റ സ​​​​ർ​​​​ക്കാ​​​​ർ ഡി​​​​സ്പെ​​​​ൻ​​​​സ​​​​റി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി.

കൊ​​​​ട്ടാ​​​​ടി​​​​ക്ക​​​​വ​​​​ല​​​​യി​​​​ലെ അ​​​​ബി​​​​ൻ ജോ​​​​സി​​ന് ജോ​​​​ലി​​​​ക്കി​​​​ട​​​​യി​​​​ലാ​​​ണ് സൂ​​​​ര്യാ​​​​ത​​​​പ​​​മേ​​​​റ്റ​​​​ത്.

പ​​​​യ്യാ​​​​വൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കാ​​​​ഞ്ഞി​​​​ര​​​​ക്കൊ​​​​ല്ലി​​​യി​​​ൽ കൊ​​​​ട്ടാ​​​​ടി​​​​ക്ക​​​​വ​​​​ല​​​​യി​​​​ലെ അ​​​​ബി​​​​ൻ ജോ​​​​സി​​ന് (28) ​ജോ​​​​ലി​​​​ക്കി​​​​ട​​​​യി​​​​ലാ​​​ണ് സൂ​​​​ര്യാ​​​​ത​​​​പ​​​മേ​​​​റ്റ​​​​ത്. അ​​​​ബി​​​​ൻ പു​​​​റ​​​​വ​​​​യ​​​​ൽ പി​​​​എ​​​​ച്ച്സി​​​​യി​​​​ൽ ചി​​​​കി​​ത്സ തേ​​​​ടി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വീ​​​​ട്ടി​​​​ലേ​​​​ക്കു​​​ള്ള കു​​​​ടി​​​​വെ​​​​ള്ള പൈ​​​​പ്പ് ലൈ​​​​ൻ ന​​​​ന്നാ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് സം​​​ഭ​​​വം. കാ​​​​ൽ​​​​മു​​​​ട്ടി​​​​നാ​​​​ണ് സൂ​​​​ര്യാ​​​​ത​​​​പ​​​മേ​​​​റ്റ​​​​ത്.

ചു​​​​ണ്ട​​​​യി​​​​ലെ ഹെ​​​​ല​​​​ൻ ജ​​​​യ്‌​​​​സ​​​​ന് സ്‌​​​​കൂ​​​​ട്ട​​​​റി​​​​ൽ വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെയാണ് പൊളളലേറ്റത്.

ചെ​​​​റു​​​​പു​​​​ഴ​​​യി​​​ൽ ജി​​​​യോ ടാ​​​​ഗിം​​​​ഗ് ന​​​​ട​​​​ത്തി മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി ഓ​​​​വ​​​​ർ​​​​സി​​​​യ​​​​ർ​​​​ക്കാ​​​ണ് സൂ​​​​ര്യാ​​​​ത​​​​പ​​​​മേ​​​​റ്റ​​​ത്. ചു​​​​ണ്ട​​​​യി​​​​ലെ ഹെ​​​​ല​​​​ൻ ജ​​​​യ്‌​​​​സ​​​​ന് (31) ഏപ്രിൽ 27 തിങ്കളാഴ്ച ഉ​​​​ച്ച​​​​യ്ക്ക് 12.15 ഓ​​​​ടെ പ​​​​ണി ന​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്ത് ജി​​​​യോ ടാ​​​​ഗിം​​​​ഗ് ന​​​​ട​​​​ത്തി തി​​​​രു​​​​മേ​​​​നി​​​​യി​​​​ൽ​​നി​​​​ന്നു സ്‌​​​​കൂ​​​​ട്ട​​​​റി​​​​ൽ ചെ​​​​റു​​​​പു​​​​ഴ​​​​യി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ പൊ​​​​ള്ള​​​​ലേ​​​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​​​ഴു​​​​ത്തി​​​​നും ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ പു​​​​റം ഭാ​​​​ഗ​​​​ത്തു​​​​മാ​​​​ണ് പൊ​​​​ള്ള​​​​ൽ. ഹെ​​​​ല​​​​നെ പു​​​​ളി​​​​ങ്ങോം കു​​​​ടും​​​​ബാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചു ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *