പൂരം വെ​​​​ടി​​​​ക്കെ​​​​ട്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും കു​​​​ട​​​​മാ​​​​റ്റം നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​ക്കാ​​​​നും ഉ​​​​ന്ന​​​​ത​​​​ത​​​​ല തീ​​​​രു​​​​മാ​​​​നം

തൃ​​​​ശൂ​​​​ർ: മു​​​​ണ്ട​​​​ത്തി​​​​ക്കോ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ തൃ​​​​ശൂ​​​​ർ​​​​പൂ​​​​രം ച​​​​ട​​​​ങ്ങു​​​​ക​​​​ളിലൊതുക്കി ആ​​​​ഘോ​​​​ഷി​​​​ക്കും. പൂ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ വെ​​​​ടി​​​​ക്കെ​​​​ട്ട് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും കു​​​​ട​​​​മാ​​​​റ്റം നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​ക്കാ​​​​നും ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ൽ ചേ​​​​ർ​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല ​​​​യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി. .

മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​മ്പാ​​​​ടി, പാ​​​​റ​​​​മേ​​​​ക്കാ​​​​വ് ദേ​​​​വ​​​​സ്വ​​​​ങ്ങ​​​​ൾ വെ​​​​ടി​​​​ക്കെ​​​​ട്ട് വേ​​​​ണ്ടെ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ​​​​ക​​​​ര​​​​മാ​​​​യി ആ​​​​ചാ​​​​ര​​​​പ​​​​ര​​​​മാ​​​​യി ക​​​​തി​​​​ന​​​​ മാ​​​​ത്രം പൊ​​​​ട്ടി​​​​ക്കും.

വ​​​​ലി​​​​യ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കും.

മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നീ​​​​ളു​​​​ന്ന വി​​​​സ്മ​​​​യ​​​​മാ​​​​യി​​​​രു​​​​ന്ന കു​​​​ട​​​​മാ​​​​റ്റം ഇ​​​​ത്ത​​​​വ​​​​ണ വെ​​​​റും 15 മി​​​​നി​​​​റ്റി​​​​ലേ​​​​ക്കു ചു​​​​രു​​​​ങ്ങും. പ​​​​ത്തു സെ​​​​റ്റ് കു​​​​ട​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും ഇ​​​​ത്ത​​​​വ​​​​ണ ഉ​​​​യ​​​​ർ​​​​ത്തു​​​​ക. ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം ആ​​​​ന​​​​ക​​​​ൾ അ​​​​ണി​​​​നി​​​​ര​​​​ക്കും. ഇ​​​​ല​​​​ഞ്ഞി​​​​ത്ത​​​​റ മേ​​​​ളം, മ​​​​ഠ​​​​ത്തി​​​​ൽ​​​​വ​​​​ര​​​​വ് തു​​​​ട​​​​ങ്ങി​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ പ​​​​തി​​​​വു​​​​പോ​​​​ലെ ന​​​​ട​​​​ക്കും. ആ​​​​ന​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലോ മേ​​​​ള​​​​ക്കാ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലോ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും വ​​​​ലി​​​​യ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കും.

പ​​​​ക​​​​ൽ​​​​പ്പൂ​​​​ര​​​​വും അ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള വെ​​​​ടി​​​​ക്കെ​​​​ട്ടും ഉ​​​​ണ്ടാ​​​​കി​​​​ ല്ല.

ഇ​​​​ന്നു തു​​​​ട​​​​ങ്ങേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ച​​​​മ​​​​യ​​​​പ്ര​​​​ദ​​​​ർ​​​​ശ​​​​നം നാ​​​​ള​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​ക​​​​ൽ​​​​പ്പൂ​​​​ര​​​​വും അ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള വെ​​​​ടി​​​​ക്കെ​​​​ട്ടും ഇ​​​​ത്ത​​​​വ​​​​ണ ഉ​​​​ണ്ടാ​​​​കി​​​​ ല്ല. ഘ​​​​ട​​​​ക​​​​ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലെ എ​​​​ഴു​​​​ന്ന​​​​ള്ളി​​​​പ്പു​​​​ക​​​​ൾ മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രാ​​​​നും യോ​​​​ഗം അ​​​​നു​​​​മ​​​​തി​​​​ന​​​​ൽ​​​​കി. മു​​​​ണ്ട​​​​ത്തി​​​​ക്കോ​​​​ട്ടെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് പൂ​​​​ര​​​​പ്രേ​​​​മി​​​​ക​​​​ളെ​​​​യും ദേ​​​​വ​​​​സ്വ​​​​ങ്ങ​​​​ളെ​​​​യും ഒ​​​​രു​​​​പോ​​​​ലെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ത്ത് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​ത്.

ച​​​​മ​​​​യ​​​​പ്ര​​​​ദ​​​​ര്‍​ശ​​​​നം ആ​​​​ഘോ​​​​ഷ​​​​പൂ​​​​ര്‍​വ​​​​മാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

എ​​​​ട്ടു ഘ​​​​ട​​​​ക​​​​പൂ​​​​ര​​​​ങ്ങ​​​​ളും അ​​​​വ​​​​ര്‍​ക്കു നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ആ​​​​ന​​​​ക​​​​ളും മേ​​​​ള​​​​വു​​​​മാ​​​​യി വ​​​​ട​​​​ക്കു​​​​ന്നാ​​​​ഥ​ന്‍റെ സ​​​​ന്നി​​​​ധി​​​​യി​​​​ലെ​​​​ത്തി മ​​​​ട​​​​ങ്ങും. തി​​​​രു​​​​വ​​​​മ്പാ​​​​ടി​​​​യു​​​​ടെ​​​​യും പാ​​​​റ​​​​മേ​​​​ക്കാ​​​​വി​​​​ന്‍റെ​​​​യും മേ​​​​ള​​​​ത്തി​​​​നും മു​​​​ട​​​​ക്ക​​​​മു​​​​ണ്ടാ​​​​വി​​​​ല്ല. ച​​​​മ​​​​യ​​​​പ്ര​​​​ദ​​​​ര്‍​ശ​​​​നം ന​​​​ട​​​​ത്തു​​​​മെ​​​​ങ്കി​​​​ലും അതുംആ​​​​ഘോ​​​​ഷ​​​​പൂ​​​​ര്‍​വ​​​​മാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

.നാ​​​​ട്ടാ​​​​ന​​​​ പ​​​​രി​​​​പാ​​​​ല​​​​ന​​​​ച​​​​ട്ടം പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ​​​​നം, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പു​​​​ക​​​​ളെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ആ​​​​ന​​​​ക​​​​ളു​​​​ടെ വി​​​​ന്യാ​​​​സം, എ​​​​ഴു​​​​ന്ന​​​​ള്ളി​​​​പ്പി​​​​ന്‍റെ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ എ​​​​ടു​​​​ക്കും.ജി​​​​ല്ല​​​​യി​​​​ൽ ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ പൂ​​​​ര​​​​ത്തി​​​​നു വ​​​​രു​​​​ന്ന​​​​വ​​​​ർ അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. കു​​​​ടി​​​​വെ​​​​ള്ളം, തൊ​​​​പ്പി, കു​​​​ട എ​​​​ന്നി​​​​വ കൈ​​​​വ​​​​ശം ക​​​​രു​​​​ത​​​​ണ​​​​മെ​​​​ന്നും ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ആ​​​​ർ. ബി​​​​ന്ദു, കെ. ​​​​രാ​​​​ജ​​​​ൻ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ സേ​​​​വ്യ​​​​ർ ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി, പി. ​​​​ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ, ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ ശി​​​​ഖ സു​​​​രേ​​​​ന്ദ്ര​​​​ൻ, സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ന​​​​കു​​​​ൽ ആ​​​​ർ. ദേ​​​​ശ്മു​​​​ഖ്, ദേ​​​​വ​​​​സ്വം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →