സ്ട്രോം​ഗ് റൂ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു ക​യ​റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ അ​തീ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു ക​യ​റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ക​ട​ന്നു ക​യ​റി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഗൗ​ര​വ​ത​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​നു​ബ​ന്ധ മു​റി​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു

സ്ട്രോം​ഗ് റൂ​മി​ലും സ​മീ​പ​ത്തെ രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​നു​ബ​ന്ധ മു​റി​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു ക​യ​റി​യ​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ ക​ളക്‌ടർ, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ അ​റി​യി​ച്ചു.

സു​ര​ക്ഷാ പാ​ളി​ച്ച​യു​ണ്ടാ​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​വ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടും.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​സേ​ന​യ്ക്കാ​ണ്. സു​ര​ക്ഷാ പാ​ളി​ച്ച​യു​ണ്ടാ​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​വ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ ഗു​രു​ത​ര പി​ഴ​വു വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ​മാ​ർ സ​സ്പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ ഗു​രു​ത​ര ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​രു​ന്ന​വ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​രാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​നം.

വ്യാ​പ​ക പ​രാ​തി​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ൽനി​ന്ന് ഉ​യ​രു​ന്ന​ത്.

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യോ ഏ​ജ​ന്‍റു​മാ​രു​ടെ​യോ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും മാ​ത്രം ക​യ​റാ​ൻ അ​നു​മ​തി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീസ​ർ​മാ​രട​ക്കം ക​ട​ന്നു ക​യ​റു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ൽനി​ന്ന് ഉ​യ​രു​ന്ന​ത്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ക​യോ സ്ട്രോം​ഗ് റൂ​കു​ക​ൾ തു​റ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

.എ​ന്നാ​ൽ, നി​ർ​ദേ​ശം മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ പ​ല​യി​ട​ങ്ങ​ളി​ലും ക​യ​റാ​ൻ ശ്ര​മം ന​ട​ന്ന​താ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​ത്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെത​ന്നെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​കും.പേ​രാ​മ്പ്ര​യ്ക്കു പി​ന്നാ​ലെ ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →