ആ​ണ​വ ത​ർ​ക്ക​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​ന് സാ​ധ്യ​ത തെ​ളി​യു​ന്ന​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡിസി: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ത​ർ​ക്ക​ത്തി​ൽ വ​ലി​യൊ​രു ഒ​ത്തു​തീ​ർ​പ്പി​ന് സാ​ധ്യ​ത തെ​ളി​യു​ന്ന​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ര​ണ്ട് മാ​സം മു​ൻ​പ് വ​രെ വി​സ​മ്മ​തി​ച്ചി​രു​ന്ന പ​ല കാ​ര്യ​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ടെ​ഹ്‌​റാ​ൻ ഇ​പ്പോ​ൾ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​

ഇ​റാ​ൻ ഇ​നി ഒ​രി​ക്ക​ലും ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യും ഭൂ​മി​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ​ണ​വ അ​വ​ശി​ഷ്ട​ങ്ങ​ൾ കൈ​മാ​റാ​ൻ ധാ​ര​ണ​യാ​യ​താ​യും വൈ​റ്റ് ഹൗ​സി​ൽ വെ​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ച​ർ​ച്ച​ക​ൾ വ​ള​രെ ശു​ഭ​ക​ര​മാ​യ രീ​തി​യി​ൽ

ക​ഴി​ഞ്ഞ ജൂ​ണി​ൽ അ​മേ​രി​ക്ക​യു​ടെ ബി-2 ​ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ഇ​റാന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് മാ​റ്റ​ത്തി​ന് ഇ​റാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​തെ​ന്ന് ട്രം​പ് സൂ​ചി​പ്പി​ച്ചു. നി​ല​വി​ൽ ച​ർ​ച്ച​ക​ൾ വ​ള​രെ ശു​ഭ​ക​ര​മാ​യ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​റാ​ൻ ഒ​രു ആ​ണ​വാ​യു​ധം പോ​ലും കൈ​വ​ശം വ​യ്ക്കി​ല്ലെ​ന്ന​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​മാ​ണെ​ന്നും അ​തി​ശ​ക്ത​മാ​യ ഉ​റ​പ്പാ​ണ് അ​വ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →