സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ- ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ത​​​ട​​​ഞ്ഞ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രി​​ന്‍റെ നീ​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു.വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കാ​​​നാ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും ഐ​​​എ​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

ഇ ​​​ഓ​​​ഫീ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ. ജ​​​യ​​​തി​​​ല​​​കി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​തി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ത​​​ത്കാ​​​ലം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണം ഇ​​​ന്ന​​​ലെ(ഏപ്രിൽ 10-15) രാ​​​ത്രി 10 മു​​​ത​​​ൽ 15നു ​​​രാ​​​വി​​​ലെ 10 മ​​​ണി​​​വ​​​രെ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ണ് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ഫീ​​​സ് അ​​​ട​​​ച്ചി​​​ടു​​​ന്ന കാ​​​ര്യം വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ മാ​​​ർ​​​ച്ച് 31ലെ ​​​തീ​​​യ​​​തി​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

അ​​​വ​​​ധി​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പറയുന്ന​​​ത്. ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫോ​​​മാ​​​റ്റി​​​ക്സ് സെ​​​ന്‍റ​​​റി​​​നെ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​ണ്ടാം ​​​ശ​​​നി, ഞാ​​​യ​​​ർ, വി​​​ഷു, അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി തു​​​ട​​​ങ്ങി​​​യ അ​​​വ​​​ധി​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം

എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​നം അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​ത് വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കേ ഇ ​​​ഓ​​​ഫീ​​​സ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ക​​​ത്തു ന​​​ൽ​​​കി.

പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം 15 വ​​​രെ നി​​​ല​​​യ്ക്കു​​​മെ​​​ന്ന് ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ

ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം 15 വ​​​രെ നി​​​ല​​​യ്ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത് ഒ​​​ട്ടേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നിലനി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണോ ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ധൃ​​​തി​​​പി​​​ടി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​വെ​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നുമാണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →