.
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്‍മിച്ചതെന്ന് ആരോപിക്കപ്പെടുന്ന ‘കാലം പറഞ്ഞ കഥ’എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ ഏക പ്രതിയായ അഫാന്റെ അച്ഛൻ സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളിയത്.കേസിന്റെ വിചാരണയെ സിനിമ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സിനിമയിലൂടെ കുടുംബത്തെ തിരിച്ചറിയാന്‍ ഇടയായാല്‍ അത് അപകീര്ത്തികരമാകുമെന്നും ഹര്ജിക്കാരന് വാദിച്ചു.
മിക്ക സിനിമകളും യഥാര്‍ഥ സംഭവങ്ങളില്‍നിന്നു പ്രചോദനം ഉള്ക്കൊണ്ടതാകാമെന്നും കോടതി
ഒരു സിനിമ എങ്ങനെയാണു നിഷ്പക്ഷമായ വിചാരണയെ ബാധിക്കുകയെന്ന് കോടതി ചോദിച്ചു. മിക്ക സിനിമകളും യഥാര്‍ഥ സംഭവങ്ങളില്‍നിന്നു പ്രചോദനം ഉള്ക്കൊണ്ടതാകാമെന്നും നിരീക്ഷിച്ചു.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നത് വിചാരണയെ ബാധിക്കില്ലെന്നും പ്രമേയം വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡും അറിയിച്ചിരുന്നു.
