പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി

ഹൈ​ദ​രാ​ബാ​ദ്: കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ആ​റ് പേ​ജു​ള്ള ക​ത്തി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി. കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ പ​ഴ​യ ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും തെ​ല​ങ്കാ​ന​യി​ലെ പു​തി​യ ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷ​മു​ള്ള പു​രോ​ഗ​തി പി​ണ​റാ​യി വി​ജ​യ​ൻ കാ​ണു​ന്നി​ല്ലെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി ആ​രോ​പി​ച്ചു. ക​ത്തി​ന്‍റെ അ​വ​സാ​നം ത​ന്‍റെ പ്ര​ശ​സ്ത​മാ​യ “നീ ​പോ മോ​നേ വി​ജ​യാ’ എ​ന്ന ഡ​യ​ലോ​ഗ് ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ക​ത്ത് അ​വ​സാ​നി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ സാ​ക്ഷ​ര​ത​യും വി​ക​സ​ന​വും മു​ൻ​പ് ഭ​രി​ച്ച കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളു​ടെ​യും കൂ​ടി സം​ഭാ​വ​ന​യാ​ണ്

പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ധ​രി​ച്ച ക​ണ​ക്കു​ക​ൾ നി​തി ആ​യോ​ഗി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടി​ലാ​ണെ​ന്നും അ​ത് തെ​ല​ങ്കാ​ന​യി​ൽ പു​തി​യ സ​ർ​ക്കാ​ർ വ​രു​ന്ന​തി​ന് മു​ൻ​പു​ള്ള കാ​ല​യ​ള​വി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും രേ​വ​ന്ത് റെ​ഡ്ഡി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ 28 മാ​സ​ത്തി​നി​ടെ തെ​ല​ങ്കാ​ന കൈ​വ​രി​ച്ച 10.1 ശ​ത​മാ​നം ജി​എ​സ്ഡി​പി വ​ള​ർ​ച്ച​യും 3.79 ല​ക്ഷം രൂ​പ​യു​ടെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​ന​വും ഇ​തി​ന് തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ സാ​ക്ഷ​ര​ത​യും വി​ക​സ​ന​വും മു​ൻ​പ് ഭ​രി​ച്ച കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും കൂ​ടി സം​ഭാ​വ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കേ​ര​ള​ത്തി​ൽ ശ​മ്പ​ള​വും പെ​ൻ​ഷ​നും വൈ​കു​ന്നി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റ്

കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണ​ത്തി​ലെ പു​രോ​ഗ​തി​യി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും രേ​വ​ന്ത് റെ​ഡ്ഡി ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ൽ ശ​മ്പ​ള​വും പെ​ൻ​ഷ​നും വൈ​കു​ന്നി​ല്ലെ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്നും എ​ന്നാ​ൽ തെ​ല​ങ്കാ​ന​യി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഇ​ത് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളു​ടെ വി​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​യേ​റ്റം, വ്യ​വ​സാ​യ വ​ള​ർ​ച്ച​യി​ലെ കു​റ​വ് എ​ന്നി​വ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →