48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം പിന്‍വലിച്ചില്ലെങ്കിൽ ‘സര്‍വ്വനാശം പെയ്തിറങ്ങും’ : ഇറാനെതിരെ ട്ംപിന്റെ ഭീഷണി

വാഷിങ്ടണ്‍ | അടുത്ത 48 മണിക്കൂറിനകം ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം പിന്‍വലിക്കണമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അല്ലാത്ത പക്ഷം ഇറാന്‍ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഏപ്രിൽ 5 തിങ്കളാഴ്ചയ്ക്കകം ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ ഇറാനുമേല്‍‘സര്‍വ്വനാശം പെയ്തിറങ്ങും’ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ് .

രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടതായി ഇറാന്‍ .

ഇറാനു മുകളില്‍ പറന്ന യുഎസ് യുദ്ധവിമാനം വെടിവച്ചിട്ടതിനെത്തുടര്‍ന്ന് കാണാതായ ആയുധ വിഭാഗം ഉദ്യോഗസ്ഥനായുള്ള തിരച്ചില്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ ഭീഷണി. രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഒന്ന് കോഹ്ഗിലുയേ-ബോയര്‍ അഹമ്മദ് പ്രവിശ്യയിലും മറ്റൊന്ന് പേര്‍ഷ്യന്‍ ഗള്‍ഫിലുമാണ് തകര്‍ന്നുവീണത്.

ബുഷെര്‍ ആണവനിലയത്തിന് നേരെ നടന്ന മറ്റൊരു ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

അതേ സമയം തെക്കന്‍ ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയിലുള്ള രണ്ട് പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ക്ക് നേരെ യുഎസ്-ഇസ്‌റായേല്‍ സംയുക്ത ആക്രമണങ്ങള്‍ ഉണ്ടായി. കൂടാതെ ബുഷെര്‍ ആണവനിലയത്തിന് നേരെ നടന്ന മറ്റൊരു ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇറാന്‍ തൊടുത്തുവിട്ട 23 ബാലിസ്റ്റിക് മിസൈലുകളെയും 56 ഡ്രോണുകളെയും പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →