തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധി എംപി ഏപ്രിൽ 2 ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രചാരണത്തിന് എത്തും. ഉച്ചക്ക് 12നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്കാ ഗാന്ധി 12.30ന് ഹെലികോപ്റ്ററിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെത്തും.12.40നു ചിറയിൻകീഴ് മണ്ഡലത്തിലെ പുത്തൻതോപ്പിൽ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കും. 1.25ന് ഹെലികോപ്റ്ററിൽ കൊല്ലം ആശ്രാമം മൈതാനത്തേക്ക് പോകും.
രണ്ടിന് കൊല്ലം കന്റോണ്മെന്റ് മൈതാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പു സമ്മേളനത്തിൽ സംസാരിക്കും. മൂന്നിന് ആശ്രാമം മൈതാനത്തു നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കു മടങ്ങും.വൈകുന്നേരം നാലിന് കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിൽ (വട്ടിയൂർക്കാവ് നിയോജകമണ്ഡലം) നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കും.
