ന​​​ഴ്‌​​​സു​​​മാ​​​രുടെ സമരം : ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് പി​​​ന്മാ​​​റി

കൊ​​​ച്ചി: ന​​​ഴ്‌​​​സു​​​മാ​​​ര്‍ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​നെ​​​തി​​​രേ കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ല്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന​​​ട​​​ക്കം ന​​​ല്‍കി​​​യ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് പി​​​ന്മാ​​​റി. ഹ​​​ര്‍ജി ഏപ്രിൽ 1ന് മ​​​റ്റൊ​​​രു ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​​​വ​​​രും.ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് തു​​​ട​​​രു​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ സ​​​മ​​​രം ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​ന് അ​​​വ​​​ശ്യ സേ​​​വ​​​ന നി​​​യ​​​മ​​​മ​​​ട​​​ക്കം പ്ര​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു.

ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​രെ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ദ്രോ​​​ഹി​​​ക്ക​​​രു​​​തെ​​​ന്നും നേ​​​ര​​​ത്തേ നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. സ​​​മ​​​ര​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ന് മ​​​ധ്യ​​​സ്ഥ​​​ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →