കൊച്ചി: കാക്കക്കുയിൽ സിനിമയിൽ മോഹൻലാലിൻ്റെ കാൽ ശ്രദ്ധിച്ചോ? പാടാം വനമാലി എന്ന ഗാനത്തിനൊപ്പം ബാൻഡേജുമായി ഡാൻസ് ചെയ്ത ലാലേട്ടൻ്റെ ആത്മസമർപ്പണത്തെ കുറിച്ച് അജയ് നാഥ് എന്ന പ്രേക്ഷകൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വൈറലാകുന്നു. ‘ ഗാനത്തിന്റെ 4K പ്രിന്റ് കണ്ടപ്പോഴാണ് അജയ് ഇതു ശ്രദ്ധിച്ചത്.
അജയ് എഴുതിയ കുറിപ്പ്
‘മലയാള സിനിമയിൽ ഏറ്റവും അടിപൊളിയായി ഡാൻസ് കളിക്കുന്നത് നമ്മുടെ സ്വന്തം ലാലേട്ടൻ ആണ്. അതിൽ ആർക്കും സംശയം ഒന്നും വേണ്ട. റീമാസ്റ്റർ ചെയ്ത 4K പാട്ടുകൾ കാണുന്നതിനിടെയാണ് ശ്രദ്ധിച്ചത്. ‘പാടാം വനമാലി’ എന്ന ഗാനത്തിൽ പ്രധാന നർത്തകർ എല്ലാം ചെരുപ്പ് ഇല്ലാതെയാണ് ഡാൻസ് കളിക്കുന്നത്. ലാലേട്ടനും അങ്ങനെ തന്നെ, പക്ഷേ പാട്ടിന്റെ 03:40ൽ ലാലേട്ടൻ സ്ലിപ്പർ ചെരുപ്പ് ഇട്ടാണ് സ്റ്റെപ്പുകൾ വെയ്ക്കുന്നത്. പെട്ടെന്ന് ഓർത്തു. ഓ.. സിനിമയിൽ ഇതുപോലെ ഉള്ള ചെറിയ മിസ്റ്റേക്കുകൾ ഒക്കെ സാധാരണ അല്ലേ എന്ന് !
അങ്ങനെ ബാക്കി കണ്ട് പോയപ്പോളാണ് വീണ്ടും 05:03ൽ കാലിൽ വലിയ ബാൻഡേജ് വെച്ച് കെട്ടിയാണ് സ്റ്റെപ്പുകൾ ഇടുന്നത്. അമിതമായിട്ടുള്ള ഡാൻസ് സ്റ്റെപ്പുകളും ഒപ്പം സ്ട്രെയിൻ മൂലം കാലിന് മസിൽ കയറിയതാകാം. പ്രശ്നം എന്താണേലും സ്റ്റെപ്പുകൾക്കൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലാട്ടോ. കാക്കക്കുയിൽ എന്ന സിനിമയിലെ ഗാനങ്ങളിൽ എല്ലാം വളരെ അനായാസത്തോടെയാണ് ലാലേട്ടൻ നൃത്തം ചെയ്യുന്നത് ഒപ്പം മുകേഷ് ഏട്ടനും. 4K റീമാസ്റ്ററിംഗ് ലൂടെ ഒരു കാര്യം കൂടി കണ്ട് പിടിയ്ക്കാൻ പറ്റി. യൂടൂബിൽ പോയി പാട്ട് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും

