ഇ​രു​മ്പ് തോ​ട്ടി വൈ​ദ്യു​ത ലൈ​നി​ൽ മു​ട്ടി ഷോ​ക്കേ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കു​രോ​പ്പ​ട: മാ​ങ്ങാ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത ലൈ​നി​ൽ ഇ​രു​മ്പ് തോ​ട്ടി മു​ട്ടി ഷോ​ക്കേ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം.​സ്കൂ​ൾ പ​രി​സ​ര​ത്തെ മാ​വി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മാ​ങ്ങാ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. 11 കെ.​വി ലൈ​നി​ൽ നി​ന്നു​മാ​ണ് കു​ട്ടി​ക്ക് ഷോ​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. കോ​ട്ട​യം കൂ​രോ​പ്പ​ട ഇ​ട​യ്ക്കാ​ട്ടു​കു​ന്ന് ഗ​വ​ൺ​മെ​ൻ്റ് വി ​എ​ച്ച് എ​സ് സ്കൂ​ൾ പ​രി​സ​ര​ത്ത് മാർച്ച് 21 ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നാ​ണ് സം​ഭ​വം.കൂ​രോ​പ്പ​ട​യി​ൽ താ​മ​സി​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി വ​ഷി​ഷ്ഠ ഷാ ​യു​ടെ മ​ക​ൻ ഉ​മേ​ഷ് കു​മാ​ർ (14) ആ​ണ് മ​രി​ച്ച​ത്.

​ഷോ​ക്കേ​റ്റ ഉ​ട​നെ കു​ട്ടി​യെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ച്ചു. കൂ​രോ​പ്പ​ട ഇ​ട​യ്ക്കാ​ട്ട്കു​ന്ന് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഉ​മേ​ഷ്. ഉ​മേ​ഷി​ൻ്റെ പി​താ​വ് വ​ർ​ഷ​ങ്ങ​ളാ​യി കൂ​രോ​പ്പ​ട ചെ​ന്നാ​മ​റ്റ​ത്തു​ള്ള വീ​ടി​ൻ്റെ കാ​ര്യ​സ്ഥ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്.​അ​ച്ഛ​ൻ :വ​സി​ഷ്ട് ഷാ ​അ​മ്മ :പ​രേ​ത​യാ​യ ര​ഞ്ജു ദേ​വി സ​ഹോ​ദ​ര​ങ്ങ​ൾ :വി​മ​ലേ​ഷ് കു​മാ​ർ, രാ​കേ​ഷ് കു​മാ​ർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →