സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം | ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മന്നാര്‍ കടലിടുക്ക് മുതല്‍ തെക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം വരെ ന്യൂനമര്‍ദപാത്തി

തമിഴ്‌നാടിന് മുകളിലായി കേരളത്തോട് ചേര്‍ന്നാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. മന്നാര്‍ കടലിടുക്ക് മുതല്‍ തമിഴ്‌നാട് വഴി തെക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം വരെ ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →