വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ച് ആ​റ്റി​ൽ​ചാ​ടിയ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല പൊ​ട്ടി​ച്ച് ആ​റ്റി​ൽ​ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി പോ​ലീ​സ്. കു​റു​ന്താ​ർ സ്വ​ദേ​ശി രാ​ജേ​ഷ് ആ​ണ് കേ​സി​ലെ പ്ര​തി. ആ​റ​ന്മു​ള പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​നി പ്ര​സ​ന്ന​യു​ടെ നാ​ല് പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന മാ​ല​യും പൊ​ട്ടി​ച്ചാ​യി​രു​ന്നു രാ​ജേ​ഷ് ആ​റ്റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​യി​രു​ന്നു രാ​ജേ​ഷ് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച​ത്.ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് പ്ര​തി​ക്കൊ​പ്പം ആ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ളി​ൽ നി​ന്ന് മാ​ല ക​ണ്ടെ​ത്താ​നാ​യി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →