പാലക്കാട്: ഇസ്രയേൽ-ഇറാൻ യുദ്ധഭീഷണിയെത്തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ തയാറാകണമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
പാലക്കാട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തു നൽകിയിട്ടുണ്ട്.
:
