ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 28) തമിഴ്നാട്ടിലെത്തും. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി ഏകദേശം 6,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ഒൻപത് മണിയോടെ പ്രധാനമന്ത്രി ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി ചെന്നൈ രാജ്ഭവനിൽ തങ്ങും.
പുതുച്ചേരിയിൽ 2,700 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഞായറാഴ്ച രാവിലെ 11:45-ന് അദ്ദേഹം പുതുച്ചേരിയിലെത്തും. 2,700 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ഇ-ബസ് സർവീസ്, 750 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കരസൂർ-സെഡരപ്പെട്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മധുര എയിംസ് ആശുപത്രിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മധുരയിലെത്തുന്ന അദ്ദേഹം 4,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. മധുര എയിംസ് ആശുപത്രിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നവീകരിച്ച എട്ട് റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മധുരയിലെ ചരിത്രപ്രസിദ്ധമായ തിരുപ്പറങ്കുണ്ഡ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും.
ചെന്നൈയിലും മധുരയിലും കനത്ത സുരക്ഷ
2026-ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമായും ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു. സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിലും മധുരയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
