തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. വെ​ട്ടു​വേ​നി വ​ഞ്ചി​പ്പ​റ​മ്പി​ൽ ജ​ല​ജ​യു​ടെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടോ​ളം ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു.

മീ​ര ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ജലജയുടെ ഭർത്താവിന്റെ ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ മീ​ര​യ്ക്കും വെള്ളിയാഴ്ച രാ​വി​ലെ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മീ​ര ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ ശ​ല്യം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →