വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വ് ബി​തു​ൽ ബാ​ല​ന്‍റെ കോ​ഴി​ക്കോ​ട് തി​രു​വ​ള്ളൂ​രി​ലെ വീ​ടി​ന് നേ​രെ​വീ​ടി​ന് നേ​രെ ബോം​ബേ​റ്. ഫെബ്രുവരി 27 പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ബി​തു​ൽ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ണാ ജോ​ർ​ജ് ആ​ശു​പ​ത്രി വി​ട്ടു.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ആ​ശു​പ​ത്രി വി​ട്ടു. മ​ന്ത്രി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും. രാ​ത്രി ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.മ​ന്ത്രി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും ക​ഴു​ത്തി​ലെ ഞ​ര​മ്പു​ക​ൾ​ക്ക് ക്ഷ​ത​മു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വി​ല​യി​രു​ത്തി​യി​രു​ന്നു. രാ​ത്രി​യോ​ടെ മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടെ​ന്നും ര​ക്ത​സ​മ്മ​ർ​ദ്ദം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. റോ​ഡു മാ​ർ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച മ​ന്ത്രി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →