ഡൽഹിയിൽ ഭാര്യയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

 ന്യൂഡൽഹി: ഡൽഹിയിലെ സമയ്പുർ ബാദ്ലിയിലുള്ള ഒരു വീട്ടിൽ മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺമക്കളോടൊപ്പം രണ്ട് മാസം ഗർഭിണിയായ സ്ത്രീയെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫെബ്രുവരി 24ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകങ്ങൾ നടന്നത്. സ്ത്രീയുടെ ഭർത്താവിനെ ചൊവ്വാഴ്ച മുതൽ കാണാതായിട്ടുണ്ട്. ആസാദ്പുർ മാണ്ഡിയിലെ പച്ചക്കറി കച്ചവടക്കാരനും സ്ത്രീയുടെ ഭർത്താവുമായ മെഞ്ചുൻ കെവാദ് ആണ് പ്രധാന പ്രതിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (ഔട്ടർ നോർത്ത്) ഹരേശ്വർ സ്വാമി പറഞ്ഞു.

ഉറങ്ങിക്കിടക്കുമ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് നി​ഗമനം

ചന്ദൻ പാർക്കിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലെ അയൽക്കാരാണ് ബുധനാഴ്ച പോലീസിന് കൊലപാതകങ്ങളെക്കുറിച്ച് വിവരം നൽകിയത്. പിടിവലിയുടെ ലക്ഷണങ്ങളൊന്നും സംഭവസ്ഥലത്ത് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ‘അവർ ഉറങ്ങിക്കിടക്കുമ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്,’ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

കൊലപാതകത്തിന് മുമ്പ് ഉറക്കഗുളികകൾ ഭക്ഷണത്തിലോ വെള്ളത്തിലോ കലർത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. വീട്ടിലുണ്ടായിരുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കുട്ടികളെയും മുഖം കമിഴ്ന്ന് കിടക്കുന്ന നിലയിൽ സ്ത്രീയെയും കണ്ടെത്തുകയായിരുന്നു. രാത്രി 9 മണിയോടെ കെവാദും ഭാര്യ അനിതയും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. പ്രതി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അവർ കണ്ടെത്തി.

ആൺകുട്ടികൾ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം

സമീപത്തു താമസിക്കുന്ന കെവാദിന്റെ 10 വയസ്സുള്ള അനന്തിരവനാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് കുട്ടിയുടെ പിതാവ് കെവാദിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ആൺകുട്ടികൾ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →