അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലും പി​ടി​മു​റു​ക്കി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന ന​ട​പ​ടി​ക​ളി​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ. വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ നി​യ​മ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലും ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ പി​ടി​മു​റു​ക്കു​ന്ന​ത്.

മു​ൻ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വ​ത്തി​ന്‍റെ കാ​ല​ത്തു​ള്ള പ​ഴ​യ പ​ട്ടി​ക പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​ക​ളി​ലേ​ക്ക് ഗ​വ​ർ​ണ​റു​ടെ പ്ര​തി​നി​ധി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നാ​യി മു​ൻ ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വ​ത്തി​ന്‍റെ കാ​ല​ത്തു​ള്ള പ​ഴ​യ പ​ട്ടി​ക പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. ഇ​നി മു​ത​ൽ ഓ​രോ അ​ധ്യാ​പ​ക നി​യ​മ​ന ന​ട​പ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പും ഗ​വ​ർ​ണ​റു​ടെ പു​തി​യ നോ​മി​നി​യെ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ രാ​ജ്ഭ​വ​ന് ക​ത്ത് ന​ൽ​ക​ണം.

എ​ല്ലാ വി​വ​ര​ങ്ങ​ളും വി​സി​മാ​ർ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റ​ണം.

നോ​മി​നി​യെ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ നി​യ​മ​നം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ത​സ്തി​ക​ക​ൾ, ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ വി​വ​ര​ങ്ങ​ളും വി​സി​മാ​ർ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റ​ണം. ഗ​വ​ർ​ണ​ർ നോ​മി​നി​യെ നി​ശ്ച​യി​ച്ചു ന​ൽ​കി​യാ​ൽ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ നി​യ​മ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ നി​യ​മ​നം ന​ട​ന്നി​ല്ലെ​ങ്കി​ൽ പ​ഴ​യ നോ​മി​നി അ​യോ​ഗ്യ​നാ​വു​ക​യും വീ​ണ്ടും പു​തി​യ നോ​മി​നി​യെ ആ​വ​ശ്യ​പ്പെ​ടു​ക​യും വേ​ണം.

സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ ഗ​വ​ർ​ണ​റു​ടെ പ്ര​തി​നി​ധി നി​ർ​ബ​ന്ധ

യു​ജി​സി ച​ട്ട​പ്ര​കാ​രം എ​ട്ടം​ഗ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ ഗ​വ​ർ​ണ​റു​ടെ പ്ര​തി​നി​ധി നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ഗ​വ​ർ​ണ​ർ അ​റി​യാ​തെ പ​ഴ​യ പ​ട്ടി​ക​യി​ൽ നി​ന്ന് സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ ത​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള​വ​രെ പ്ര​തി​നി​ധി​യാ​യി ഉ​ൾ​പ്പെ​ടു​ത്താ​റു​ണ്ടാ​യി​രു​ന്നു. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പ് തി​ടു​ക്ക​ത്തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ത​ട​യാ​ൻ കൂ​ടി​യാ​ണ് ഗ​വ​ർ​ണ​റു​ടെ ഈ ​ഇ​ട​പെ​ട​ൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →