തലകീഴായി തൂങ്ങിക്കിടന്ന് അമ്പെയ്തു, അഞ്ചു വയസ്സുകാരി ഗിന്നസ് ബുക്കിലേക്ക്

ചെന്നൈ: തലകീഴായി തൂങ്ങിക്കിടന്ന് ലക്ഷ്യത്തിലേക്ക് 111 അമ്പുകൾ തൊടുത്ത് 5 വയസ്സുകാരി ഗിന്നസ് ബുക്കിലേക്ക് . 13 മിനിട്ടും 15 സെക്കന്റും കൊണ്ടാണ് ചെന്നൈ സ്വദേശിയായ സഞ്ജനയെന്ന കൊച്ചു മിടുക്കി ഇത്രയും അമ്പുകൾ ലക്ഷ്യത്തിലെത്തിച്ചത്.

ദേശീയ അമ്പെയ്ത്ത് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജനയുടെ പ്രകടനം.

സഞ്ജനയുടെ പ്രകടനത്തെ കുറിച്ച് പരിശീലകനായ സിഹാൻ ഹുസൈനി പറയുന്നത് ഇങ്ങനെയാണ്, ‘അന്താരാഷ്ട്ര തലത്തിൽ പരിശീലനം സിദ്ധിച്ച അമ്പെയ്ത്തു താരങ്ങൾ പോലും 20 മിനിറ്റിൽ 30 അമ്പുകളാണ് ലക്ഷ്യത്തിലെത്തിക്കാറ്. ഇവിടെ 13 മിനിറ്റിൽ സഞ്ജന 111 അമ്പുകൾ എന്ന അവിശ്വസനീയമായ ലക്ഷ്യമാണ് കൈവരിച്ചത്.’

സഞ്ജനയുടെ നേട്ടത്തെ ഗിന്നസ് ബുക്കിൽ രേഖപ്പെടുത്താനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഹുസൈനി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →