തന്‍റെ മുമ്പില്‍ ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഇന്‍സ്പെക്ടര്‍

കാണ്‍പൂര്‍: ബലാല്‍സംഗത്തിനിരയായിയെന്ന  പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ 16 കാരിയോട്  തന്‍റെ മുമ്പില്‍ ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഇന്‍സ്പെക്ടര്‍.   ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍  ഗോവിന്ദ് നഗര്‍  പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ഇന്‍സ്പെക്ടര്‍  തന്‍റെ മുറിയിലേക്ക് വിളിച്ച് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു . എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നൃത്തം ചെയ്യണമെന്നും പറഞ്ഞു. ഈ കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ദാബോളി വെസ്റ്റ്‌ പരിസരത്താണ്  പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. ഇവര്‍ താമസിക്കുന്ന വീടിന്‍റെ ഉടമയുടെ അനന്തിരവനെതിരെ പരാതി നല്‍കാനാണ്  പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. ഓഗസ്റ്റ് ഏഴിന് രാത്രി തങ്ങള്‍ ചന്തയില്‍ നിന്ന് മടങ്ങുമ്പോഴാണ്  പീഡനത്തിനിരയായതെന്ന് പെണ്‍കുട്ടി പറഞ്ഞു.  

പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍  കഴമ്പില്ലെന്നും പോലീസില്‍ സമ്മര്‍ദ്ദം ചെലുത്താനായി പെണ്‍കുട്ടി മെനഞ്ഞെടുത്ത   വീഡിയോ ആണിതെന്നും പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ വികാസ് കുമാര്‍ പാണ്ഡെ പറഞ്ഞു. പെണ്‍കുട്ടി താമസിക്കു ന്ന വീടിനെ ചൊല്ലി രണ്ടു കൂട്ടരും  തമ്മില്‍ തര്‍ക്ക മുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

Share
അഭിപ്രായം എഴുതാം