കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ആലപ്പുഴ മാന്നാർ സ്വദേശി സാബുവിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുതോണി-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിലാണ് അതിക്രമം നടന്നത്. ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം.
പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പഠനാവശ്യത്തിനായി എറണാകുളത്തെത്തിയ യുവതിയാണ് അതിക്രമത്തിന് ഇരയായത്. അതിക്രമം നടന്നയുടനെ യുവതി കണ്ടക്ടറെ വിവരം ധരിപ്പിച്ചു. കെഎസ്ആർടിസി ജീവനക്കാർ വിവരം അറിയിച്ചത് അനുസരിച്ച് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
