റ​വ​ന്യു ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് വനം വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ​ത്രം വേ​ണ​മെ​ന്ന ഉത്തരവിനെതിരെ സിപിഎം

പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ പാ​ടി​ച്ചി​റ വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ക​ന്നാ​രം​പു​ഴ, വ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​വ​ന്യു ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ​ത്രം വേ​ണ​മെ​ന്ന വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സി​പി​എം രം​ഗ​ത്ത്.

ഉ​ത്ത​ര​വ് നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് പാ​ര്‍​ട്ടി ഏ​രി​യ ക​മ്മി​റ്റി

ക​ന്നാ​രം​പു​ഴ, വ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളോ​ടു​ ചേ​ര്‍​ന്നു​ള്ള വ​ന​ഭൂ​മി പ​തി​റ്റാ​ണ്ടു​ക​ള്‍ മു​മ്പ് അ​തി​ര്‍​ത്തി തി​രി​ച്ച് ജ​ണ്ട കെ​ട്ടി​യ​താ​ണ്. കി​ട​ങ്ങ​നാ​ട് വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കു​റി​ച്യാ​ട് വ​ന​മേ​ഖ​ല പാ​ടി​ച്ചി​റ വി​ല്ലേ​ജി​ലേ​ക്ക് ക​യ​റി​ക്കി​ട​ക്കു​ന്നു​വെ​ന്ന വ​നം വ​കു​പ്പിന്‍റെ നി​ല​പാ​ട് തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണ്. ര​ണ്ട് വി​ല്ലേ​ജു​ക​ളു​ടെ​യും അം​ഗീ​കൃ​ത അ​തി​ര് ക​ന്നാ​രം​പു​ഴ​യാ​ണ്. പു​ഴ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കൈ​യേ​റ്റം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ജ​ണ്ട കെ​ട്ടി​യി​ട്ടു​ണ്ട്. വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഉ​ത്ത​ര​വ് നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് പാ​ര്‍​ട്ടി ഏ​രി​യ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ജ​ന​ങ്ങ​ളി​ല്‍ ഭീ​തി പ​ട​ര്‍​ത്താ​നു​ള്ള ശ്ര​മം

2009ല്‍ ​തീ​ര​ദേ​ശ റോ​ഡ് നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ലും കു​റി​ച്ച്യാ​ട് വ​നം അ​ധി​കൃ​ത​ര്‍ അ​നാ​വ​ശ്യ വാ​ദ​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യ​താ​ടെ​യാ​ണ് വ​നം വ​കു​പ്പ് നി​ല​പാ​ട് തി​രു​ത്തി​യ​ത്. പാ​ടി​ച്ചി​റ വി​ല്ലേ​ജി​ല്‍ റീ​സ​ര്‍​വേ ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യ​താ​ണ്. പു​തി​യ അ​വ​കാ​ശ​വാ​ദ​മു​യ​ര്‍​ത്തി ജ​ന​ങ്ങ​ളി​ല്‍ ഭീ​തി പ​ട​ര്‍​ത്താ​നു​ള്ള ശ്ര​മം ദു​രൂ​ഹ​മാ​ണ്. തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ല്‍​നി​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പി​ന്‍​വാ​ങ്ങ​ണം. വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഉ​ത്ത​ര​വും സ​ബ് റ​ജി​സ്ട്രാ​ര്‍​ക്ക് ന​ല്‍​കി​യ ക​ത്തും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →