ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​​ ഭൂ​മി​യും വീ​ടും ത​ട്ടി​യെ​ടു​ത്ത് മ​റി​ച്ച് വി​ൽ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത വ​നി​ത സ​ബ് ര​ജി​സ്ട്രാ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഭൂ​മി​യും വീ​ടും ത​ട്ടി​യെ​ടു​ത്ത് മ​റി​ച്ച് വി​ൽ​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത വ​നി​ത സ​ബ് ര​ജി​സ്ട്രാ​ർ അ​റ​സ്റ്റി​ൽ. ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി കെ. ​ല​ക്ഷ്മി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 10 ല​ക്ഷം രൂ​പ​യും 10 മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​ണ് കൈ​ക്കൂ​ലി​യാ​യി ഇ​വ​ർ കൈ​പ്പ​റ്റി​യ​ത്.

10 കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന ഭൂ​മി​യും വീ​ടു​മാ​ണ് ത​ട്ടി​യെ​ടു​ത്ത് മ​റി​ച്ച് വി​ൽ​ക്കാ​ൻ പ്ര​തി കൂ​ട്ടു​നി​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ജ​വ​ഹ​ർ​ന​ഗ​റി​ലെ 10 കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന ഭൂ​മി​യും വീ​ടു​മാ​ണ് ത​ട്ടി​യെ​ടു​ത്ത് മ​റി​ച്ച് വി​ൽ​ക്കാ​ൻ പ്ര​തി കൂ​ട്ടു​നി​ന്ന​ത്. ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തി​ന് പു​റ​മേ വ്യാ​ജ​രേ​ഖ ച​മ​ച്ചും നി​ല​വി​ലെ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യു​മാ​ണ് ഇ​വ​ർ ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന​ത്. ഇ​ത് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ന് മു​മ്പും ശേ​ഷ​വും ല​ക്ഷ്മി​യും പ്ര​ധാ​ന​പ്ര​തി മ​ണി​ക​ണ്ഠ​നും ഫോ​ണി​ല്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →