സ്പാ ആക്രമണക്കേസ് : മൂന്നാം പ്രതിയും പിടിയിലായി

തിരുവല്ല | തിരുവല്ല സ്പാ ആക്രമണക്കേസിലെ മൂന്നാം പ്രതിയും തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല നിരണം സ്വദേശിയായ കോത്തേരില്‍ വീട്ടില്‍ വരുണ്‍ എന്നുവിളിക്കുന്ന അഖില്‍കുമാര്‍ (36) ആണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവല്ല പോലീസ് പിടികൂടുകയായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

പ്രതി മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ സംഘം ചേര്‍ന്ന് ആയുധം കൈവശം വെച്ചുളള കൊലപാതകശ്രമത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുളള കേസിലെ പ്രതിയാണ്. ഈ കേസിലെ ഒന്നാം പ്രതി സുബിന്‍ അലക്‌സാണ്ടറും(38) രണ്ടാംപ്രതി ബെര്‍ലിന്‍ദാസും (27) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നു .അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരുന്നു. .

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →